പാഴായത് 22 കോടി; പാതിയിൽ നിലച്ച്​ റോഡ്​ വികസനം

ജനം പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതത്തിൽ ശാസ്താംകോട്ട: ഒന്നാം പിണറായി സർക്കാറി​ൻെറ കാലത്ത് ആരംഭിച്ച കൊട്ടാരക്കര-കുന്നത്തൂർ-സിനിമാപറമ്പ് റോഡ് വികസനം പാതിവഴിയിൽ. കിഫ്‌ബി പദ്ധതി പ്രകാരം 20 കിലോമീറ്റർ റോഡ് നവീകരണത്തിന് 22 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കൊട്ടാരക്കര മുതൽ പുത്തൂർ ചന്തമുക്ക് വരെയും കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയുമാണ് ആധുനിക നിലവാരത്തിൽ റോഡ് നവീകരിക്കാൻ ലക്ഷ്യമിട്ടത്​. ഇതിനിടെ, പുത്തൂർ മുതൽ കുന്നത്തൂർ പാലം വരെയുള്ള അഞ്ച്​ കിലോമീറ്റർ ശിവഗിരി ഹൈവേയിൽ ഉൾപ്പെട്ടതായതിനാൽ ഒഴിവാക്കിയിരുന്നു. പഴയ റോഡ് പൂർണമായും ഇളക്കിമാറ്റിയശേഷം പുതിയ റോഡ് നിർമിക്കുക, പാതയോരങ്ങൾ ടൈൽ പാകുക, ​ൈകയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ചില ഭാഗങ്ങളിൽ മാത്രം റോഡ് ഇളക്കി മാറ്റുകയും കൂടുതൽ ഭാഗങ്ങളിൽ റോഡ് ഇളക്കാതെ പഴയ റോഡ് നിലനിർത്തിയുമാണ് നിർമാണം പുരോഗമിച്ചത്. പാതയോരങ്ങൾ ടൈൽ പാകിയതും പേരിനുവേണ്ടി മാത്രം. ​ൈകയേറ്റങ്ങൾക്കു മുന്നിൽ കണ്ണടച്ചപ്പോൾ പല ഭാഗത്തും വികസനം പേരിനു മാത്രമായി. കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പോലുമില്ലാതെ പ്രധാന കരാറുകാരൻ ഉപകരാർ നൽകിയിരുന്ന കമ്പനി തോന്നിയ പോലെയാണ് നിർമാണം നടത്തിയത്. കലുങ്കുകളും ഓടകളും മറ്റും നവീകരിക്കാതെയും ചിലയിടത്ത് അവ ഒഴിവാക്കിയുമുള്ള നിർമാണം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുന്നത്തൂർ ആറ്റുകടവ് ജങ്​ഷനിൽ ടാർ ചെയ്ത് മണിക്കൂറുകൾക്കകം റോഡ് ഇളകിമാറിയ സംഭവവുമുണ്ടായി. ആറ്റുകടവ് ഗവ.എൽ.പി സ്കൂളിനു സമീപത്തെ കൊടുംവളവിൽ അരയടി താഴ്ചയിൽ നിർമ്മിച്ച ഓടക്ക്​ മൂടിയില്ലാത്തതിനാൽ കാൽനടക്കാർ വലയുകയാണ്. സ്കൂൾ തുറന്നതോടെ കുട്ടികളടക്കം റോഡിലൂടെയാണ് യാത്ര. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കിഫ്ബി ഉദ്യോഗസ്ഥർക്കും നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. ശക്തമായ മഴയിൽ കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റ്, പുത്തൂർ ടൗൺ, കുന്നത്തൂർ, ഇടിഞ്ഞകുഴി ഭാഗങ്ങളിൽ റോഡ് തകർന്നുകിടക്കുകയാണ്. അതിനിടെ, നിർമാണത്തിലെ അപാകത മൂലം കരാർ ഏറ്റെടുത്ത കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽപെടുത്തിയതായും സൂചനയുണ്ട്. ഫോ​േട്ടാ: കാൽനടയാത്രക്കാർക്ക് യാത്ര ചെയ്യാൻ സൗകര്യമില്ലാത്ത കുന്നത്തൂർ ആറ്റുകടവ് സ്കൂളിനു സമീപത്തെ കൊടുംവളവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.