കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 150 കേസുകൾ

കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 227 പേർക്കെതിരെ 150 കേസുകൾ എടുത്തതായി സിറ്റി പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 155 പേർക്കെതിരെയും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹികഅകലം പാലിക്കാതെയും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് ഏഴ് കടയുടമകൾക്കെതിരെയും നിയന്ത്രണങ്ങൾ ലംഘിച്ച 15 വാഹനയുടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറൻറീൻ ലംഘിച്ച യുവാവിനെതിരെ കേസ് കൊല്ലം: ഈസ്​റ്റ് പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ വി.ജി ടൂറിസ്​റ്റ് ഹോമിൽ ക്വാറൻറീനിൽ കഴിയവെ പുറത്തിറങ്ങി നടന്നതിന് യുവാവിനെതിരെ കേസെടുത്തു. ഒഡിഷയിൽ നിന്ന് 24 ന് കൊല്ലത്തെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു ഇയാൾ. 34 കാരനായ ഇയാൾ നിരീക്ഷണകേന്ദ്രത്തിൽനിന്നും പുറത്ത് പോയതിനെത്തുടർന്ന് വെൽ​െഫയർ ഓഫിസറുടെ റിപ്പോർട്ട്​ പ്രകാരമാണ് പൊലീസ്​ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.