കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 1151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1141 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 1143 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 187 പേര്‍ക്കാണ് രോഗബാധ. രേഷ്മയെ ചോദ്യംചെയ്തു ചാത്തന്നൂർ: കല്ലുവാതുക്കൽ ഊരായ്കോട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിൻെറ മാതാവ് രേഷ്മയെ പൊലീസ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ കോവിഡ് പോസിറ്റീവായിരുന്ന രേഷ്മ നെഗറ്റീവായതിനെ തുടർന്നാണ് പാർപ്പിച്ചിരുന്ന അട്ടകുളങ്ങര ജയിലിലെത്തി പൊലീസ് ചോദ്യംചെയ്തത്. മുൻകൂട്ടി തയാറാക്കിയ ചോദ്യവലിയുമായി എത്തിയ പൊലീസിനോട് ഒന്നും പ്രതികരിക്കാൻ രേഷ്മ തയാറായില്ല. ഫേസ്ബുക്ക് ഐ.ഡിയെക്കുറിച്ചോ ആത്മഹത്യചെയ്ത ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവരെക്കുറിച്ചോ ഒന്നും തന്നെ പ്രതികരിച്ചില്ല. കോടതിയുടെയും ജയിൽ അധികൃതരുടെയും അനുവാദം വാങ്ങിയാണ് പാരിപ്പള്ളി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്യാൻ ജയിലിലെത്തിയത്. ബന്ധുക്കൾ അറിയാതെ കുഞ്ഞിനെ ഒറ്റക്ക് ഉപേക്ഷിക്കാൻ രേഷ്മക്ക് കഴിയില്ലെന്ന വിശ്വാസത്തിലുറച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കാതോര്‍ത്ത്, പൊന്‍വാക്ക്, രക്ഷാദൂത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് പുതിയ പദ്ധതികള്‍ കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിത ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍ കൗണ്‍സലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ സൗജന്യമായി സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് 'കാതോര്‍ത്ത്'. kathorthu.wcd.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. ശൈശവ വിവാഹം ശ്രദ്ധയിൽപെട്ടാല്‍ വിവരം ജില്ല വനിത ശിശു വികസന ഓഫിസറെ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം നല്‍കും. 'പൊന്‍ വാക്ക്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 9188969202 നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി തയാറാക്കി 'തപാല്‍' എന്ന കോഡ് രേഖപ്പെടുത്തി സ്റ്റാമ്പ് പതിക്കാതെ തന്നെ പോസ്റ്റ് ഓഫിസില്‍ നല്‍കാം. ഇവ വകുപ്പിന് കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വിവരങ്ങള്‍ക്ക് 04742992806, 9497667365.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.