യുവജനോത്സവം 11

മൂകാഭിനയ ഫലത്തെച്ചൊല്ലി യുവജനോത്സവ വേദിയിൽ സംഘർഷം കൊല്ലം: മൂകാഭിനയ ഫലം പ്രഖ്യാപിച്ചതിന്​ പിറകെ ഞായറാഴ്ച രാത്രി പത്തോടെ യുവജനോത്സവത്തിലെ പ്രധാനവേദിയിൽ സംഘർഷം. സംഘാടക സമിതി അംഗത്തെ കെവിനെ പൊലീസ്​ ഉദ്യോഗസ്ഥൻ മർദിച്ചു. പരിക്കേറ്റ കെവിൻ ആശുപത്രിയിൽ ചികിത്സതേടി. എസ്​.എൻ കോളജി​ന്​ ഒന്നാംസ്ഥാനം നൽകിയതിനെ ചൊല്ലിയുള്ള തർക്കമാണ്​ അടിയിലും സംഘർഷത്തിലും കലാശിച്ചത്​. മൂന്നാംസ്ഥാനം നേടിയ കെ.ടി.സി.ടി കോളജിലെ വിദ്യാർഥികൾ ജഡ്​സജി‍ൻെറ മുറിയിൽ പോയി ബഹളം വെച്ചതിനെ തുടർന്നാണ്​ പ്രശ്നം തുടങ്ങിയത്​. വിവരമറിഞ്ഞ്​ സംഘാടകർ എത്തിയതോടെ ബഹളമാകുകയും​ പൊലീസ്​ ഇടപെടുകയും ചെയ്തു. ഇതിനിടയിലാണ്​ പൊലീസ്​ മർദനമുണ്ടായത്​. ഇത്​​ കൂട്ടത്തല്ലാകുകയും ചെയ്തു. തുടർന്ന്​ കെ.ടി.സി.ടി കോളജിലെ വിദ്യാർഥികളെയും പൊലീസ്​ ഉദ്യോഗസ്ഥരെയും പുറത്താക്കി സംഘാടകർ ഗേറ്റടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.