അയത്തിൽ വി.വി.എച്ച്.എസ്.എസിൽ 100 ശതമാനം

ഇരവിപുരം: വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ അയത്തിൽ വേലായുധ വിലാസം വി.എച്ച്.എസ്.എസിന് 100 ശതമാനം വിജയം. ഡ്രാഫ്റ്റ്സ്മാൻ കോഴ്സിൽ 31, ഫ്രണ്ട്​ലൈൻ ഹെൽത്ത് വർക്കർ കോഴ്സിൽ 30, ടൂർ ഗൈഡ് കോഴ്സിൽ 29, ഓഫിസ് ഓപറേഷൻ എക്സിക്യൂട്ടിവ് കോഴ്സിൽ 29 വിദ്യാർഥികളും ഉൾപ്പെടെ 119 പേരാണ് പരീക്ഷ എഴുതിയത്. രണ്ടു വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഫ്രണ്ട്​ലൈൻ ഹെൽത്ത് വർക്കർ കോഴ്സിലെ എൻ. ഫാത്തിമ, ഓഫിസ് ഓപറേഷൻ എക്സിക്യൂട്ടിവ് കോഴ്സിലെ ടീന സാജനുമാണ് എ പ്ലസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.