കാല്‍വഴുതി 10 അടി താഴ്ചയിലേക്ക് വീണയാളെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി

കൊല്ലം: . ചിന്നക്കടയിലെ ഹോട്ടല്‍ തൊഴിലാളിയായ വെളിച്ചിക്കാല സ്വദേശി മുസ്തഫയാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 6.30ന് ചിന്നക്കട പെട്രോള്‍ പമ്പിന് പിന്നിലെ മാലിന്യം നിറഞ്ഞ താഴ്ചയിലേക്കാണ് മുസ്തഫ വീണത്. നാട്ടുകാർ അഗ്​നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന്​ കടപ്പാക്കട അഗ്​നിരക്ഷാനിലയത്തിലെ സ്‌റ്റേഷന്‍ ഓഫിസര്‍ ബി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മുസ്തഫക്ക് പ്രാഥമികശുശ്രുഷ നല്‍കി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അഗ്​നിരക്ഷസേന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.