തൊഴിലും ശമ്പളവും നിഷേധിക്കുന്നതായി സ്കൂൾ ബസ് ഡ്രൈവർമാർ

അഞ്ചൽ: രണ്ടര വർഷത്തോളമായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ പിരിച്ചുവിടൽ ഭീഷണിയിൽ സ്കൂൾ ബസ് ഡ്രൈവർമാർ. അഞ്ചലിലെ പ്രമുഖ അൺ എയ്ഡഡ് സ്കൂളിലെ ഏഴ് ഡ്രൈവർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 12 വർഷത്തോളമായി പണിയെടുക്കുന്ന തങ്ങളുടെ നിയമപരമായ ആനുകൂല്യങ്ങൾ നൽകാൻ മാനേജ്മൻെറ് തയാറാകണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടി നടത്തുമെന്നും ഐ.എൻ.ടി.യു.സി ഡ്രൈവേഴ്സ് യൂനിയൻ കൺവീനർ വലിയവിള വേണുലാൽ, യൂനിയൻ പ്രസിഡന്‍റ് ജി.സുരേഷ്, ഡ്രൈവർമാരായ മനാഫ് കോട്ടുക്കൽ, സുദർശന ബാബു, എ. സലീം, സുനിൽകുമാർ, മോഹൻലാൽ, പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.