ഫയർഫോഴ്സ് ദിനാചരണം

പുനലൂർ: ദേശീയ അഗ്​നിശമന ദിനമായ ഏപ്രിൽ 14ന് പുനലൂർ അഗ്​നിശമന നിലയത്തിൽ വിവിധ പരിപാടികൾ നടത്തും. രാവിലെ ഒമ്പതരക്ക് അനുസ്മരണ പരേഡും തുടർന്ന് സ്തുത്യർഹ സേവനത്തിനിടെ ധീരരക്തസാക്ഷിത്വം വരിച്ച സേനാനികളുടെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം. 11.15ന് ദിനാചരണ സന്ദേശം അറിയിച്ചുകൊണ്ടുള്ള നിലയത്തിലെ വാഹനങ്ങളുടെ പുനലൂർ നഗരം ചുറ്റിയുള്ള റോഡ് ഷോ തുടങ്ങിയവയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.