കല്ലട ജലസേചന പദ്ധതി പൂർത്തീകരിക്കണം

ചിത്രം- കൊട്ടാരക്കര: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നു പോകുന്ന കല്ലട ഇറിഗേഷൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന്​ അഖിലേന്ത്യ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. കൊട്ടാരക്കര കെ.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ സഭ സംസ്ഥാന പ്രസിഡന്‍റ്​ ജെ. വേണുഗോപാലൻ നായർ, സംസ്ഥാന സെക്രട്ടറിയും കെ.ഐ.പി സംരക്ഷണസമിതി ജനറൽ കൺവീനറുമായ എ.പി. ജയൻ, സംസ്ഥാന ട്രഷറർ രവീന്ദ്രൻ, ജില്ല സെക്രട്ടറി അജയഘോഷ്, സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, സി.പി.ഐ സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ്, ജിജി ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.