മഴയിലും കാറ്റിലും കടയ്ക്കലിൽ നാശനഷ്ടം

കടയ്ക്കൽ: ശക്തമായ വേനൽമഴയിലും കാറ്റിലും കടയ്ക്കലിൽ കനത്തനാശം. മരം വീണ് വീടുകൾക്കും വൈദ്യുതി ലൈനിനും നാശമുണ്ടായി. പലയിടങ്ങളിലും വാഹന ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പുല്ലുപണ ഗുരുമന്ദിരത്തിനു സമീപം പ്ലാവ് കടപുഴകി റോഡിലേയ്ക്ക് വീണു. തിങ്കളാഴ്ച വൈകീട്ട്​ നാലിനായിരുന്നു സംഭവം. രണ്ട് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. ചായറം, ആഴാന്തക്കുഴി, ഇടത്തറ, വെള്ളാർവട്ടം എന്നിവിടങ്ങളിലും മരം വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആറ്റുപുറം പെലപ്പേക്കോണത്ത് വിജേഷിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി. അയൽവാസി ജയകുമാരിയുടെ വീടിന് മുകളിലും മരം വീണു. ഇരു വീടുകളുടെയും കോൺക്രീറ്റ് മേൽക്കൂരകൾക്ക് പൊട്ടലുണ്ട്. പാലോണത്ത് കിടപ്പു രോഗിയായ സുമതിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് റബർമരം പിഴുതു വീണു ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.