ചിത്രം - കൊട്ടിയം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന നേതാജി ചിത്രകലാ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ചിത്രകലാ ക്ലാസുകൾ ആരംഭിച്ചു. പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശനവും ഇതിനോടൊപ്പം നടന്നു. ഞായറാഴ്ചകളിൽ ഉച്ചക്ക് രണ്ടിനാണ് ക്ലാസ്. ക്ലാസുകളുടെ ഉദ്ഘാടനം ചിത്രകാരൻ ബൈജു പുനക്കൊന്നൂർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം അമ്പിളി, ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള, ചിത്രകലാ അധ്യാപകൻ ആർട്ടിസ്റ്റ് അബി, ലൈബ്രറി പ്രതിനിധി ഗിരീഷ് ലൈബ്രറി, സെക്രട്ടറി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം - ഉപവാസം കൊല്ലം: കോൺഗ്രസ് -എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വികസന വിരോധികളുടെ മനസ്സ് നന്നാകട്ടെ' ഉപവാസം ജില്ല പ്രസിഡൻറ് വേങ്ങയിൽ ഷംസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. അഡ്വ. മണിലാൽ, തോമസ് പത്തനാപുരം, അഡ്വ. ആദർശ് വി.ജെ, രാജൻ പിള്ള പുനലൂർ, ജോർജ് കുട്ടി, ചന്ദ്രഹാസൻ കൊട്ടാരക്കര, കാഞ്ഞിയിൽ അബ്ദുൽ റഹുമാൻ, താജുദ്ദീൻ വെല്ലിശേരി, മാറ്റ്സി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.