കരുനാഗപ്പള്ളി: സേവന മേഖലക്ക് പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭയുടെ ബജറ്റ്. 121.11 കോടി രൂപ വരവും 93.55 കോടി ചെലവും 27.55 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൺ സുനിമോൾ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടുകൂടി ഭൂരഹിതർക്ക് ഭൂമി, ലൈഫ്, ഫ്ലാറ്റ് സമുച്ചയം എന്നീ പദ്ധതികൾ നടപ്പിലാക്കുന്നതിന് 24 കോടി കണ്ടെത്തും. കാർഷിക മേഖലയിലും നവീന പദ്ധതി മാതൃകകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ വീടുകളിലും വിയറ്റ്നാം ഏർളി പ്ലാവ് നട്ട് പിടിപ്പിക്കുന്ന പദ്ധതി, മുട്ട, മത്സ്യം, പാൽ എന്നിവയിൽ സ്വയം പര്യാപ്തത നേടാനുള്ള പദ്ധതികൾ എന്നിവ നടപ്പാക്കും. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് അമൃത് പദ്ധതി വഴി ശാസ്താംകോട്ടയിൽ നിന്നും വെള്ളമെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സഹായത്തോടെ 65 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും. സ്റ്റേഡിയം, അറവ്ശാല, കുട്ടികളുടെ പാർക്ക് എന്നിവക്ക് വസ്തു ഏറ്റെടുക്കും. മാലിന്യസംസ്കരണത്തിന് ഏകീകൃത സീവേജ് ട്രീറ്റ്മൻെറ് പ്ലാൻറ്, സഞ്ചരിക്കുന്ന സീവേജ് ട്രീറ്റ്മൻെറ് പ്ലാൻറ് എന്നിവ സ്ഥാപിക്കും. ദേശീയപാത വികസനത്തിൻെറ ഭാഗമായി 1500 ഓളം മരങ്ങൾ മുറിച്ചുമാറ്റപ്പെടുന്ന സാഹചര്യത്തിൽ 'നഗരത്തിൽ ഒരു വനം' പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കും. താലൂക്കാശുപത്രി വികസനം, ഗവ. ഹൈസ്കൂൾ വികസനം എന്നിവക്കായി ഭൂമി ഏറ്റെടുക്കും. പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം കോടതി സമുച്ചയത്തിനായി വിട്ടുനൽകി നിലവിലെ മുനിസിപ്പൽ കെട്ടിടം നിൽക്കുന്ന സ്ഥലത്ത് പ്രൈവറ്റ് ബസ് സ്റ്റാൻറ് സ്ഥാപിക്കും. രണ്ടു മാസത്തിനകം പുതിയ മുനിസിപ്പൽ ടവറിൻെറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി എല്ലാ സേവനങ്ങൾക്കും ഏകജാലക സംവിധാനം ഏർപ്പെടുത്തും തുടങ്ങി നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി. മീന, ഇന്ദുലേഖ, എൽ. ശ്രീലത, പടിപ്പുര ലത്തീഫ്, നഗരസഭ സെക്രട്ടറി എ. ഫൈസൽ, അക്കൗണ്ടന്‍റ് ഹരികുമാർ, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.