കൊല്ലം: റഷ്യ-യുക്രെയിൻ യുദ്ധത്തെത്തുടർന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന് ഓൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ. യുദ്ധം അവസാനിച്ചാലും തിരികെ പോയി പഠിക്കാനുള്ള സാഹചര്യമായിരിക്കില്ല അവിടെ. ഇന്ത്യക്കാരോടുള്ള യുെക്രയിൻകാരുടെ മനോഭാവവും പ്രശ്നമാണെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യുദ്ധവും അതിനെത്തുടർന്നുണ്ടായ ഭീതിയും കുട്ടികളുടെ മാനസികാവസ്ഥയെത്തന്നെ ബാധിച്ചിട്ടുണ്ട്. പഠിച്ചിരുന്ന യൂനിവേഴ്സിറ്റികളും താമസിച്ചിരുന്ന ഹോസ്റ്റലുകളും തകർന്ന അവസ്ഥയിലുമാണ്. തുടർപഠനത്തിനും സർട്ടിഫിക്കറുകളും മറ്റ് രേഖകളും തിരികെ ലഭിക്കാനും സർക്കാർ ഇടപെടൽ കൂടിയേ കഴിയൂ. ഭൂരിപക്ഷം പേരും വിദ്യാഭ്യാസ വായ്പ എടുത്താണ് പോയത്. പഠനം പൂർത്തിയാക്കിയശേഷം ഇതിന്‍റെ തിരിച്ചടവും നടത്തണം. നിലവിലെ സാഹചര്യം ഇക്കാര്യത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാറുകൾ അവിടത്തെ വിദ്യാർഥികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കൻ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന ബജറ്റിൽ തിരികെ വന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി 10 കോടി രൂപ നീക്കിെവച്ചത് സ്വാഗതാർഹമാണ്. പ്രസിഡന്‍റ് സതീശൻ, സെക്രട്ടറി സിൽവി സുനിൽ, ജില്ല കോഓഡിനേറ്റർമാരായ കെ. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.