കൊട്ടാരക്കരയിൽനിന്ന്​ വാഗമൺ യാത്ര ഏപ്രിൽ ഒമ്പതിന്​

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി വിനോദ യാത്ര പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ഡിപ്പോയിൽനിന്ന്​ വാഗമൺ യാത്ര ഏപ്രിൽ ഒമ്പതിന്​ നടത്തും. വെളുപ്പിന് 5.30ന് കൊട്ടാരക്കരയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ വാഗമൺ വ്യൂ പോയന്‍റ്​, വാഗമൺ കുരിശുമല, ഷൂട്ടിങ്​ പോയന്‍റ്​, മൊട്ടക്കുന്നുകൾ, പൈൻ വാലി, ഏലപ്പാറ തേയില ഫാക്ടറി, പരുന്തുംപാറ സ്ഥലങ്ങൾ സന്ദർശിച്ചശേഷം രാത്രി ഒമ്പതിന്​ തിരികെ എത്തും. 580 രൂപയാണ്​ ടിക്കറ്റ് നിരക്ക്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.