കൊല്ലം: ജില്ലയിൽ കൂടി വരുന്ന കുട്ടികളുടെ ആത്മഹത്യ പ്രവണതയെ തടയുന്നതിനുവേണ്ടി വനിത ശിശു വികസന വകുപ്പിന്‍റെയും ജില്ല ശിശു സംരക്ഷണ ഓഫിസിന്‍റെ ഒ.ആർ.സി(ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ)യുടെയും ആഭിമുഖ്യത്തിൽ 'പ്രഥിതി' ദ്വിദിന നൈപുണ്യ വികസന പരിശീലന ക്യാമ്പിന് തുടക്കമായി. കുമ്മിൾ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. പരിശീലന ക്യാമ്പ് അസി. കലക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മധു അധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബീന, നിഫാൽ, ശശി, കൃഷ്ണപിള്ള, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിനിസ, കുമ്മിൾ സ്കൂൾ പ്രഥമാധ്യാപിക ബസീസ, ഒ.ആർ.സി കോഓഡിനേറ്റർ കാർത്തിക, കുമ്മിൾ സ്കൂൾ കൗൺസിലർ അശ്വതി എന്നിവർ സംസാരിച്ചു. കടയ്ക്കൽ സി.ഐ രാജേഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഷിനുദാസ്, സ്കൂൾ ഓഫ് ഡ്രാമ റിസർച് ഹോൾഡർ ശ്യം രജി, അപ്ലൈഡ് ഡ്രാമ പ്രാക്ടീഷണർ സാം ജോർജ്, സഹ ട്രെയിനർമാരായ രജിത, അഞ്ജലി, ഫൈസൽ എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.