വ്യവസായ സ്ഥാപനത്തിലേക്കുള്ള വാഹനങ്ങൾ യൂനിയൻ നേതാക്കൾ തടയുന്നെന്ന്​

ചാത്തന്നൂർ: വ്യവസായ സ്ഥാപനത്തിലേക്ക് വാഹനങ്ങൾ വരുന്നതും പോകുന്നതും ഇടത് ട്രേഡ് യൂനിയൻ നേതാക്കൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്ന്​ പരാതി. ചാത്തന്നൂർ തിരുമുക്കിനടുത്ത് പ്രവാസി ഒന്നരക്കോടിയോളം രൂപ ലോണെടുത്ത് തുടങ്ങിയ വ്യവസായ സ്ഥാപനത്തി‍ൻെറ പ്രവർത്തനമാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകൾ തടസ്സപ്പെടുത്തുന്നതത്രെ​. 2019ൽ സ്ഥാപനം ആരംഭിച്ചതിന്​ പിന്നാലെ യൂനിയനുകളുടെ സമരംമൂലം അടച്ചിടേണ്ടിവന്നു. കോടതി ഇടപെടലിനെതുടന്ന്​ യന്ത്രമുപയോഗിച്ച്​ ലോഡ് കയറ്റിയിറക്കാൻ അനുവാദം ലഭിച്ചു. ഇതേതുടർന്നാണ്​ വാഹനങ്ങൾ തടയുന്നതെന്ന്​ പറയുന്നു. മുൻ ജനപ്രതി കൂടിയായ സി.പി.ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ഉടമ ആരോപിക്കുന്നു. ...kc+kw+ke.... അഞ്ചുവർഷം പൂർത്തിയാക്കി 'ഹൃദയസ്പർശം' കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ 'ജീവന് രക്തം വിശപ്പിന് ഭക്ഷണം' മുദ്രാവാക്യമുയർത്തി നടപ്പാക്കുന്ന ഹൃദയസ്പർശം പദ്ധതി അഞ്ച്​ വർഷം പൂർത്തിയാക്കി. ഇതി‍ൻെറ ഭാഗമായി വ്യാഴാഴ്ച ഉച്ചക്ക്​ ഭക്ഷണവിതരണം സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുമെന്ന്​ പ്രസിഡന്‍റ്​ ശ്യാംമോഹനും സെക്രട്ടറി എസ്.ആർ. അരുൺബാബുവും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.