ബജറ്റിൽ ചടയമംഗലത്തിന് പദ്ധതികളേറെ

കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസനത്തിന് വിവിധ പദ്ധതികളിൽ പലതിനും ബജറ്റിൽ തുക അനുവദിച്ചു. കടയ്ക്കലിൽ കോടതി സമുച്ചയം നിർമിക്കുന്നതിന് മൂന്ന് കോടി രൂപ ഉൾക്കൊള്ളിച്ചു. വർക്കല - കുറ്റാലം റോഡ് പദ്ധതിയിൽപ്പെടുത്തി പാരിപ്പള്ളി -മടത്തറ റോഡിനെ ടൂറിസം റോഡായി വികസിപ്പിക്കുന്നതിന് 50 കോടി, ഓയൂര്‍ ടൗൺ വികസനത്തിനായി മൂന്ന് കോടി, ആലഞ്ചേരി- ഓന്തുപച്ച റോഡ് നവീകരണത്തിന് 12 കോടി, ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടത്തിനായി അഞ്ച് കോടി, കടയ്ക്കൽ, ചടയമംഗലം സ്റ്റേഡിയങ്ങളുടെ വികസനത്തിനായി അഞ്ച് കോടി വീതം, ബീഡിമുക്ക് -ചണ്ണപ്പേട്ട -കൈതോട് - പോരേടം റോഡിന് 10 കോടി, വെളിനല്ലൂര്‍, നിലമേല്‍ സി.എച്ച്.സികൾക്കായി 10 കോടി, കടയ്ക്കല്‍ പട്ടണത്തിലെ ലിങ്ക് റോഡുകളുടെ നവീകരണത്തിന് 10 കോടി, മടത്തറ, ചടയമംഗലം റെസ്റ്റ് ഹൗസ് നിർമാണത്തിന് നാല് കോടി, അമ്പലംമുക്ക് - തേവന്നൂര്‍ -മത്തായിമുക്ക് റോഡ് നവീകരണത്തിന് 10 കോടി, കടയ്ക്കല്‍ പൊലീസ് ക്വാട്ടേഴ്സ് നിര്‍മാണത്തിന് രണ്ട് കോടി, കുമ്മിള്‍, ഇളമാട് പി.എച്ച്.സികള്‍ക്കും ചടയമംഗലം ഹെല്‍ത്ത്സെന്‍ററിനും കെട്ടിടം നിർമിക്കുന്നതിന് ആറ് കോടി, കോട്ടുക്കല്‍ -വയല- കുറ്റിക്കാട് ചരിപ്പറമ്പ്- പോതിയാരുവിള റോഡ് നവീകരണത്തിന് 16 കോടി, നിലമേല്‍ കോളജ് ജങ്ഷനിൽ ഫ്ലൈ ഓവര്‍ ഫുട് ബ്രിഡ്ജ് നിർമാണത്തിന് മൂന്ന് കോടി, ആനക്കുളം, ചരിപ്പറമ്പ്, കടയ്ക്കല്‍ ടൗൺ എല്‍.പി.എസ്, നെട്ടയം, കരിങ്ങന്നൂർ സ്കൂളുകൾക്ക് കെട്ടിട നിര്‍മാണത്തിന് ആറ് കോടി, ജടായുപാറ, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, കുടുക്കത്തുപാറ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണത്തിന് 30 കോടി എന്നിങ്ങനെ വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.