ശുചിമുറി നിർമാണം; തുക നൽകാൻ ഉത്തരവ്

ശാസ്താംകോട്ട: ശുചിമുറി നിര്‍മാണത്തിനായി അനുവദിച്ച തുക നല്‍കാതെ വീട്ടമ്മയെ കബളിപ്പിച്ച സംഭവത്തില്‍ പലിശ സഹിതം പണം നല്‍കാന്‍ ഓംബുഡ്സ്മാൻ ഉത്തരവ്. കുന്നത്തൂര്‍ പഞ്ചായത്തിനോടാണ് ഉത്തരവിട്ടിരിക്കുന്നത്. പഞ്ചായത്തിനുണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കണമെന്നും തദ്ദേശ ഭരണ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ നിര്‍ദേശിച്ചു. 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുന്നത്തൂര്‍ ഐവര്‍കാല നടുവില്‍ എബനേസര്‍ ഭവന്‍ ഡെയ്‌സി ജോണിന് ശുചിമുറി നിര്‍മാണത്തിന് 15,400 രൂപ അനുവദിച്ചത്. 2015 മാര്‍ച്ച് 23ന് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടെങ്കിലും ജൂലൈ 23നാണ് മുന്‍കൂര്‍ 3400 രൂപ നല്‍കിയത്. ഇത് നിര്‍വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസറുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ഓംബുഡ്‌സ്മാന്‍ വിലയിരുത്തി. മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും തുക നല്‍കാതിരുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ഓംബുഡ്‌സ്മാന്‍ പറഞ്ഞു. ബാക്കിയുള്ള 12,000 രൂപ ഒമ്പത് ശതമാനം പലിശയോടെ 2022 മാര്‍ച്ച് 31ന് മുമ്പ്​ നല്‍കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.