ഹൈദരലി തങ്ങള്‍ ജനകീയനായ നേതാവ് -ഡോ.എം.കെ. മുനീര്‍

ചിത്രം- കൊല്ലം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആത്മീയാചാര്യന്‍ മാത്രമല്ല ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട ജനകീയനായ നേതാവുമായിരുന്നുവെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി നടത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അസി.സെക്രട്ടറി എ. യൂനുസ്‌കുഞ്ഞിനെയും അനുസ്മരിച്ചു. ജില്ല പ്രസിഡന്‍റ് എം. അന്‍സാറുദീന്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ആമുഖ പ്രഭാഷണവും പ്രാർഥനയും നിര്‍വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാം, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ സി.ആര്‍ മഹേഷ്, പി.സി വിഷ്ണുനാഥ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി രാജന്‍, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, കേരള കോണ്‍ഗ്രസ് (എം) നേതാവ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍, നാസിമുദീന്‍ ബാഫഖി തങ്ങള്‍, മുസ്‌ലിം ലീഗ് ജില്ല ട്രഷറര്‍ എം.എ. സലാം, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം നൗഷാദ് യൂനുസ്, കണ്ണനല്ലൂര്‍ സലിം എന്നിവര്‍ സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി പുന്നല എസ്. ഇബ്രാഹീംകുട്ടി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.