പ്രകടനവും ധർണയും

ഇരവിപുരം: കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ചതിനെ തുടർന്ന് മാസങ്ങളായി തകർന്നുകിടക്കുന്ന അയത്തിൽ-പുന്തലത്താഴം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. അയത്തിൽ നിസാം, സുരേന്ദ്രനാഥ്, അസീമുദീൻ, ഷാജി പറങ്കിമാംവിള, സുബൈർ തുണ്ടുവിള, ചെമ്പടം നിസാം, ഷഹാൽ കിഴക്കേടം, ഫൈസൽ അയത്തിൽ, ഹാരീസ് കട്ടവിള, ശ്രീകുമാർ അയത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.