ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ പെണ്മ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പെണ്‍കുട്ടികൾക്ക് നൂറനാട് ഐ.ടി.ബി.പിയുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ജി. ജയശ്രീ അധ്യക്ഷതവഹിച്ചു. ഐ.ടി.ബി.പി ഇൻസ്‌പെക്ടർ ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ബി. ഹരിമോഹൻ കുമാർ, കെ.ആർ. വത്സൻ, സ്‌കൂൾ പ്രഥമാധ്യാപിക പി. മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. വിമൽകുമാർ, ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ രാജേഷ് ബീനാ ഭാസ്കരൻ, അഞ്ജലി. എസ്, അനുഷ്‌ക അനിൽകുമാർ, ലക്ഷ്മികൃഷ്ണ എന്നിവർ നേതൃത്വം നൽകി. അപേക്ഷ ക്ഷണിച്ചു കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ആറുമാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്) കോഴ്‌സിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി മാര്‍ച്ച് 15. എസ്.സി /എസ്.ടി/ഒ.ഇ.സികാര്‍ക്ക് ഫീസ് സൗജന്യം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in/service/courses ഫോണ്‍ : 9446854661, 9745208363, 04762831122. വാഹന നിയന്ത്രണം കൊല്ലം: കരുനാഗപ്പള്ളി-വെറ്റമുക്ക്-പറമ്പിമുക്ക്-മൂക്കനാട് റോഡിലെ പറമ്പിമുക്ക് ജങ്ഷനിലെ കലുങ്ക് പണിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുതല്‍ പറമ്പിമുക്ക് ജങ്ഷനില്‍ കടന്ന് പോകുന്ന വാഹനങ്ങള്‍ വഴി തിരിഞ്ഞുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.