വലിയഴീക്കൽ പാലത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങി

ഓച്ചിറ: വലിയഴീക്കൽ പാലം ഉദ്ഘാടനത്തിന് ശേഷം ആലപ്പാടുനിന്ന്​ ആരംഭിച്ച ആദ്യ ബസ് സർവിസ് സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്‍റ് യു. ഉല്ലാസ്, ക്ലാപ്പന പഞ്ചായത്ത്‌ പ്രസിഡന്‍റ് മിനിമോൾ, ജില്ല പഞ്ചായത്ത്‌ മെംബർ വസന്തരമേശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ, ആലപ്പാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ഷൈമ, കരുനാഗപ്പള്ളി എ.ടി.ഒ രത്നാകരൻ എന്നിവർ പങ്കെടുത്തു. ആലപ്പാട് പഞ്ചായത്തിന്‍റെയും എം.എൽ.എമാരായ രമേഷ് ചെന്നിത്തലയുടെയും സി.ആർ. മഹേഷിന്‍റെയും അഭ്യർഥന പ്രകാരം ഹരിപ്പാടുനിന്ന് അഞ്ചും കരുനാഗപ്പള്ളിയിൽനിന്ന് ആറ് സർവിസുകളുമാണ് ആരംഭിച്ചത്. കരുനാഗപ്പള്ളിയിൽനിന്ന്​ തോട്ടപ്പള്ളിയിലേക്കും തിരിച്ച് തോട്ടപ്പള്ളിയിൽനിന്ന് കരുനാഗപ്പള്ളിയിലേക്കും ദിനംപ്രതി 55 ട്രിപ്പുകളാണ് സർവിസ് നടത്തുന്നത്. ആലപ്പാടുനിന്ന് രാവിലെ 5.30ന്​ സർവിസ് ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.