(ചിത്രം) കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ബൈക്കിലിടിച്ചു മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ ഏഴംകുളം ചിരട്ടയില്‍ ശാസ്താക്ഷേത്രം മേല്‍ശാന്തിയും ചടയമംഗലം സ്വദേശിയുമായ യുവാവിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ കുളത്തൂപ്പുഴ -അഞ്ചല്‍ പാതയില്‍ 11ാം മൈല്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് പച്ചക്കറിയുമായി വരുകയായിരുന്നു ചരക്കുലോറി. വളവ് തിരിയുന്നതിനിടെ എതിര്‍വശത്തു നിെന്നത്തിയ ബൈക്കിലിടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചെങ്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട് ലോറി മറിയുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍പരിക്കേറ്റ ആളിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. കുളത്തൂപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.