കർഷകത്തൊഴിലാളി യൂനിയൻ ധർണ നടത്തി

- ചിത്രം - കുണ്ടറ: ബി.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കർഷക തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ധർണ നടത്തി. ആശുപത്രിമുക്കിൽ നടന്ന ധർണ കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്​തു. കർഷകത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി പി. ജഗന്നാഥൻ അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടി ആർ. സുരേഷ് ബാബു, പ്രസിഡന്റ് ശുചീന്ദ്രൻ, കർഷക സംഘം ഏരിയ സെക്രട്ടറി വി. പ്രസന്നകുമാർ, പ്രസിഡന്റ് സി. സോമൻപിള്ള , എൽ. അനിൽ, ജോസഫ്, അനിത എന്നിവർ സംസാരിച്ചു. ചിത്രം കർഷകത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കുണ്ടറയിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.