(ചിത്രം) ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്ത് അംഗവും, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എൻ. അനിൽകുമാറിന്‍റെ 18ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും, ചികിത്സ സഹായ വിതരണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ ഉദ്‌ഘാടനം ചെയ്തു. കെ.എൻ. അനിൽകുമാർ കൾചറൽ ആൻഡ് എജുക്കേഷനൽ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്‍റ് സുഭാഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. എസ്. ശ്രീലാൽ, പി.പ്രദീഷ് കുമാർ, പരവൂർ എസ്. രമണൻ, ജോൺ ഏബ്രഹാം, എൻ. സത്യദേവൻ, സജിസാമുവൽ , പി.പി. സജിമോൻ, അജിത പ്രകാശ്, ബിജുവിശ്വരാജൻ, ദേവരാജൻ നായർ, ചാത്തന്നൂർ രാമചന്ദ്രൻ പിള്ള, ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. (....പരസ്യതാൽപര്യം must ....) ആദരിച്ചു (ചിത്രം) കൊല്ലം: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ സഹകരണ ജീവനക്കാരുടെ മക്കളെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ആദരിച്ചു. യൂനിയൻ എൻ.എസ് സഹകരണ ആശുപത്രി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാന വിതരണം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്‍റ് ആർ. വർഷ അധ്യക്ഷതവഹിച്ചു. മെഡിക്കൽ എൻട്രൻസ്, എം.ബി.ബി.എസ്, പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പി. രാജേന്ദ്രൻ ഉപഹാരം നൽകി. എസ്.എസ്.എൽ.സി അവാർഡുകൾ ആശുപത്രി വൈസ് പ്രസിഡന്‍റ് എ. മാധവൻ പിള്ളയും പ്ലസ് ടു അവാർഡുകൾ ആശുപത്രി സെക്രട്ടറി പി. ഷിബുവും ഡിഗ്രി-പി.ജി അവാർഡുകൾ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. പ്രദീപും വിതരണം ചെയ്തു. കേരള സർവകലാശാല ജൂഡോ മത്സരത്തിലെ സ്വർണമെഡൽ ജേതാവിനെ ജില്ല സെക്രട്ടറി എം.എസ്. ശ്രീകുമാർ ആദരിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, യൂനിയൻ ജില്ല വൈസ്പ്രസിഡന്റ് വി. സത്യൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൽ. അനിത, കെ.എസ്. അഭിലാഷ്, യൂനിയൻ ഏരിയ സെക്രട്ടറി ടി. വിജിൻകുമാർ, ട്രഷറർ ജെ. ബിജുകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.