ദേശീയപാതക്കായി പൊളിച്ച കുരിശ്ശടിയിൽ വെള്ളിമൂങ്ങ കുടുംബം

ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി പൊളിക്കുന്ന കുരിശ്ശടിയിൽ വെള്ളിമൂങ്ങകളെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ചാത്തന്നൂർ ജങ്​ഷന് പടിഞ്ഞാറ്​ സെന്‍റ്​ ഓർത്തഡോക്സ് പള്ളിയുടെ കുരിശ്ശടിയിൽ താമസമുറപ്പിച്ചിരുന്ന വെള്ളിമൂങ്ങകളെ കുരിശ്ശടി പൊളിക്കുന്ന തൊഴിലാളികൾ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവർ എത്താൻ വൈകുമെന്ന് അറിയിച്ചതോടെ പൊലീസിന്‍റെ നിർദേശപ്രകാരം അനീഷ് എന്ന ഓട്ടോ ഡ്രൈവർ കുരിശ്ശടിയുടെ മുകളിൽ കയറി അഞ്ച്​ വെള്ളിമൂങ്ങകളെയും പുറത്തെടുത്ത്​ അടുത്തുള്ള വീട്ടിലേക്ക് മാറ്റി. നിരവധിയാളുകൾ ഫോട്ടോയെടുത്ത് മടങ്ങിെയങ്കിലും ആരും അടുത്തേക്ക് പോകാന്‍ ശ്രമിച്ചില്ല. തൊട്ടാല്‍ പോലും പെട്ടുപോകുമെന്ന മുന്നറിയിപ്പ് സകലരും അനുസരിച്ചു. വൈകുന്നേരം നാലോടെ അഞ്ചലിൽ നിന്ന്​ ഫോറസ്റ്റ് സംഘം എത്തി വെള്ളിമൂങ്ങകളെ ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.