തൃക്കോവില്‍വട്ടത്ത്​ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്​

കൊല്ലം: സംസ്ഥാന സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി കുണ്ടറ നിയോജകമണ്ഡലത്തിലെ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഡീസന്‍റ്​മുക്ക് മാവേലിസ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി നവീകരിച്ച് പുതിയ കെട്ടിടത്തിലെക്ക് മാറ്റുന്നതിന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. മാനേജിങ്​ ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, തിരുവനന്തപുരം സപ്ലൈകോ മേഖല മാനേജര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡീസെന്റ് ജങ്​ഷനിലെ എസ്.എസ് ബില്‍ഡിങ്ങില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യതിഥിയാകും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഭദ്രദീപം തെളിയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേല്‍ ആദ്യ വില്‍പന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.