കുണ്ടറ: കേവല ഭൂരിപക്ഷമില്ലാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വികസനത്തിനായി തങ്ങളെ സഹകരിപ്പിക്കുന്നില്ലെന്ന് എൽ.ഡി.എഫ് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. കോൺഗ്രസിലെ മിനി സൂര്യകുമാറിന്റെ നേതൃത്വത്തിലെ പഞ്ചായത്ത് ഭരണം മൺറോതുരുത്തിത് ബാധ്യതയാവുകയാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ഭരണസമിതി ലോക ബാങ്കിന്റേതുൾെപ്പടെ കോടികളുടെ പദ്ധതികൾക്കായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഇതിൽ ഒന്നിന്റെ പോലും തുടർപ്രവർത്തനം നടത്തിയില്ല. ഭരണസമിതി അധികാരത്തിേലറ്റ് ആദ്യ ആറു മാസക്കാലം ജനപ്രതിനിധികൾക്ക് ഓണറേറിയം ഉൾപ്പെടെ നൽകാൻ പണമില്ലാത്ത പഞ്ചായത്തിന്റെ ധനസ്ഥിതിസർക്കാറിനെ അറിയിച്ചില്ല. പ്ലാൻ ഫണ്ടായി ലഭിച്ച 1.42 കോടി രൂപയിൽ പകുതി മാത്രമാണ് ചെലവഴിച്ചത്. മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിനായിയുള്ള ഹരിതകർമ സേന അംഗങ്ങൾക്ക് വേതനം നൽകിയിട്ടില്ല. ഈ ആവശ്യത്തിനുള്ള 4.5 ലക്ഷം രൂപ ട്രഷറിയിൽ കിടക്കുമ്പോൾ പഞ്ചായത്തിലാകെ പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യം നിറയുകയാണ്. തെരുവുനായ് വന്ധ്യംകരണ പരിപാടി നടപ്പാക്കാത്തതിനാൽ പഞ്ചായത്തിൽ തെരുവുനായ് ശല്യം കൂടുതലാണ്. മുൻ ഭരണസമതി തുടക്കമിട്ട ഡിജിറ്റൽ ഗ്രാമം പദ്ധതി ഊരാളുങ്കൽ സൊസൈറ്റിയാണ് നടപ്പാക്കിയത്. കഴിഞ്ഞവർഷം പ്രളയ ഫണ്ടിൽനിന്ന് ഇവർക്ക് 10 ലക്ഷം നൽകേണ്ടതായിരുന്നു. ആ തുക ലാപ്സായി. അവർ പഞ്ചായത്തിനെതിരെ നിയമ നടപടിക്ക് പോകുമെന്നായപ്പോൾ പ്ലാൻ ഫണ്ടിൽനിന്ന് അവർക്ക് തുക നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.