കരുനാഗപ്പള്ളി: കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ അഖിലേന്ത്യ കിസാൻസഭ, കർഷക തൊഴിലാളി യൂനിയൻ, സി.ഐ.ടി.യു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ചു. ടൗൺ ക്ലബിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന സുരേഷ് അധ്യക്ഷതവഹിച്ചു. ബി. സജീവൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജില്ല കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ, എ. അനിരുദ്ധൻ, വി. ദിവാകരൻ, ആർ. സോമരാജൻ പിള്ള, ടി. രാജീവ് എന്നിവർ പങ്കെടുത്തു. ചിത്രം: കരുനാഗപ്പള്ളി ടൗണിൽ നടന്ന പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.