ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍

ചിത്രം- ഓയൂര്‍: പൂയപ്പള്ളിയില്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിമീത്തിനാല്‍ വീട്ടില്‍ വിഷ്ണു (25), കൊടുമണ്‍ ഐക്കാട് കൊച്ചുവിളവീട്ടില്‍ ജോജി ജോണ്‍സണ്‍ (25) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. ഓടനാവട്ടം പരുത്തിയറയില്‍ ബൈക്കിലെത്തിയ ഇരുവരും പൊലീസ് വരുന്നത് കണ്ട് ബൈക്ക് റോഡില്‍ വെച്ചശേഷം സ്ഥലത്ത് നിന്നു മാറി. റോഡ് സൈഡില്‍ ബൈക്ക് കണ്ട് പൊലീസ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്ക് മാറ്റി​െവക്കുകയും ബൈക്ക് അന്വേഷിച്ച് ആരെങ്കിലും എത്തിയാല്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കാന്‍ പമ്പ് ജീവനക്കാരോട് പറഞ്ഞ ശേഷം മടങ്ങുകയും ചെയ്തു. വിഷ്ണുവും ജോജിയും തിരികെയെത്തിയശേഷം ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരന്‍റെ ബൈക്ക് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ബൈക്ക് എടുക്കുന്നതിനിടയില്‍ അയല്‍വാസി വീടിന്​ പുറത്തിറങ്ങിയതോടെ ഇരുവരും ബൈക്ക് ഉ​േപക്ഷിച്ച്​ രക്ഷപ്പെടുകയും പൊലീസ് ബൈക്കേല്‍പ്പിച്ച പെട്രോള്‍ പമ്പിലെത്തുകയും ചെയ്തു. ബൈക്ക് ആവശ്യപ്പെട്ട് ഇരുവരും പമ്പിലെത്തിയതോടെ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റി​ലെ ബൈക്ക് മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച ശേഷം പെട്രോള്‍ പമ്പിലെത്തിയ പൊലീസ് സംഘം ഇരുവരെയും അറസ്റ്റ്​ ചെയ്യുകയായിരുന്നു. ഇരുവരും പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ക്ഷേത്രങ്ങളിലെ വഞ്ചി കുത്തിത്തുറന്ന കേസിലെ പ്രതികളാണെന്ന്​ പൂയപ്പള്ളി എസ്.എച്ച്.ഒ രാജേഷ് കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.