ഡ്രോണ്‍ ഉപയോഗിച്ച്​ ഡിജിറ്റൽ റീസർവേക്ക്​ തുടക്കം

ചിത്രം- കിളികൊല്ലൂര്‍: സംസ്ഥാനത്തെ ഡിജിറ്റല്‍ റീ സര്‍വേയു​ടെ ഭാഗമായി മങ്ങാട് വില്ലേജിൽ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ജില്ല സര്‍വേ സെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ടി.കെ.എം എന്‍ജിനീയറിങ് കോളജിലാണ്​ സര്‍വേ തുടങ്ങിയത്​. മങ്ങാട് വില്ലേജ്​ പരിധിയിലെ ചന്ദനത്തോപ്പ്, മങ്ങാട് സ്‌കൂള്‍, കല്ലുംതാഴം ഉള്‍പ്പെടെ ആറ് ഭാഗങ്ങളിലായി 158 ഹെക്ടര്‍ഭൂമിയിലാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് റീസര്‍വേക്കായി തെരഞ്ഞെടുത്തിരിക്കുന്ന 12 വില്ലേജുകളിലൊന്നാണ് മങ്ങാട്. ഡ്രോണില്‍ ലിഡാര്‍ക്ക് എന്ന പ്രത്യേകതരം കാമറയാണ്​ ഉപേയാഗിക്കുന്നത്. വിഡിയോയിലും ചിത്രങ്ങളിലും ഓരോ വസ്തുവിന്‍റെയും അതിര് ക്ലിക്ക് ചെയുമ്പോള്‍ വസ്തുവിന്‍റെ സ്‌കെച്ചായി മാറുന്ന രീതിയിലാണ് ക്രമീകരണം. ഉദ്യോഗസ്ഥര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ സംവിധാനമാണ് ഡ്രോണ്‍സര്‍വേ പൂര്‍ത്തിയാകുന്നതോടെ ലഭിക്കുകയെന്ന് സര്‍വേ ഉദ്യോഗസ്ഥനായ സജീവ് പറഞ്ഞു. സര്‍വേ പൂര്‍ത്തിയായ ശേഷം സര്‍വേ ഓഫ് ഇന്ത്യ ചിത്രങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് താലൂക്ക്​ ഓഫിസുകളിലേക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.