ഡോ. ശങ്കരൻ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന്

കൊല്ലം: കേരളത്തിലെ വിശ്വകർമജരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച ഡോ. ശങ്കരൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന് അഖിലകേരള വിശ്വകർമ മഹാസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അരക്കോടിയോളം രൂപ ചെലവഴിച്ച് നിയമിച്ച കമീഷൻ അതിന്റെ റിപ്പോർട്ട് സർക്കാറിന് നൽകിയിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും തുടർ നടപടികൾ കൊക്കൊണ്ടിട്ടില്ല. 2016ലെ എൽ.ഡി.എഫ്​ പ്രകടന പത്രികയിൽ ഡോ. ശങ്കരൻ കമീഷൻ റിപ്പോർട്ട് ബന്ധപ്പെട്ട സമുദായ സംഘടനകളുമായി ചർച്ച ചെയ്ത് നടപ്പാക്കുമെന്നുള്ള വാഗ്ദാനം നൽകിയിരുന്നു. ജില്ല പ്രസിഡന്‍റ്​ അഡ്വ. പി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. സുധാകരൻ, ടി.കെ. സോമശേഖരൻ, ജി.കെ. വേണു, ശിവദാസൻ ആചാരി, പത്താനാപുരം ബാബു, പുനലൂർ ത്യാഗരാജൻ, ബാലചന്ദ്രൻ അഞ്ചൽ, പി.വി ജയബാബു, ആശ്രാമം സുനിൽ, കെ. ശിവശങ്കരൻ, കൈതക്കുഴി സത്യശീലൻ, കണ്ണൻ കറവൂർ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.