കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല വനിത ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ രാത്രിനടത്തം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടിന് സിവില്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചിന്നക്കട (ക്ലോക്ക് ടവര്‍) റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് രാത്രി ഒമ്പതിന് ബീച്ചില്‍ അവസാനിക്കും. ജനപ്രതിനിധികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍, സ്ത്രീ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷന്‍, എന്‍.സി.സി, എന്‍.എസ്.എസ്, കോളജ് വിദ്യാർഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9497667365. സ്വയംതൊഴില്‍ വായ്പ കൊല്ലം: ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് സംസ്ഥാന വനിത വികസന കോര്‍പറേഷനില്‍നിന്ന് 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് (അഞ്ച് സെന്റില്‍ കുറയാത്ത വസ്തു/ഉദ്യോഗസ്ഥ) ജാമ്യവ്യവസ്ഥയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kwsdc.org വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫിസില്‍ നേരിട്ടോ മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്ലോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവനന്തപുരം 695023 മേല്‍വിലാസത്തിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍ 0471 2328257, 9496015006.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.