ശാസ്താംകോട്ട: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി മൈനാഗപ്പള്ളിയെ റവന്യൂ വകുപ്പ് തെരഞ്ഞെടുത്തു. അരലക്ഷത്തിന് മുകളിൽ ജനസംഖ്യയും 25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള മൈനാഗപ്പള്ളി വില്ലേജ് ജില്ലയിലെ തന്നെ ഏറ്റവും വലിയ വില്ലേജാണ്. 55000ത്തിലധികം തണ്ടപ്പേരും അതിനനുസരിച്ചുള്ള ജോലിഭാരവും ഉണ്ടായിരുന്ന ഓഫിസിന് നല്ലൊരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ ആവശ്യങ്ങൾക്കും സമ്മർദങ്ങൾക്കും ഒടുവിൽ സംസ്ഥാന സർക്കാർ 44 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്മാർട്ട് കെട്ടിടം 2021 ജനുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. സർട്ടിഫിക്കറ്റുകൾ കൃത്യമായി നൽകുക, ദുരിതാശ്വാസ നിധി -കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടക്കമുള്ള കാര്യങ്ങൾ സുതാര്യവും സമയബന്ധിതവുമായ നടപ്പാക്കിയതാണ് മികച്ച വില്ലേജായി തെരഞ്ഞെടുക്കാൻ കാരണം. വിലയിരുത്തൽ കാലാവധിയിലെ വില്ലേജ് ഓഫിസറായിരുന്ന ജെ. സലിം നിലവിൽ താലൂക്ക് ഓഫിസിൽ ജോലി ചെയ്യുകയാണ്. ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും പൊതുജനങ്ങളുടെ പിന്തുണയുമാണ് അംഗീകാരത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.