തീറ്റപ്പുല്‍കൃഷി പരിശീലനം

​കൊല്ലം: ഓച്ചിറ ക്ഷീരോൽപന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി 25, 26 തീയതികളില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ്, രണ്ട് ഡോസ് വാക്‌സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0476 2698550, 8075028868. വണ്‍ടൈം വെരിഫിക്കേഷന്‍ ​കൊല്ലം: വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍റ്​ (മീഡിയം, ഹെവി പാസഞ്ചര്‍, ഗുഡ്സ് വെഹിക്കിള്‍ കാറ്റഗറി നമ്പര്‍ 129/2018) തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാർഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഫെബ്രുവരി 25, 26, 28 മാര്‍ച്ച് 2, 3, 4 തീയതികളില്‍ മേഖല ഓഫിസില്‍ നടത്തും. ഉദ്യോഗാർഥികള്‍ ജനനത്തീയതി, യോഗ്യത, ജാതി, മെഡിക്കല്‍ സൾട്ടിഫിക്കറ്റ് (ഫിറ്റ്‌നസ്) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (കാഴ്ച്ച) എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്​ലോഡ് ചെയ്ത ശേഷം അസല്‍ പ്രമാണങ്ങളുമായി പ്രൊഫൈല്‍ സന്ദേശം മുഖേന അറിയിച്ച തീയതിയില്‍ തന്നെ ഹാജരാകണമെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 04742745674. ഗര്‍ഭപാത്രം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കി കൊട്ടാരക്കര താലൂക്കാശുപത്രി ​കൊല്ലം: ഗര്‍ഭപാത്രം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കുന്ന ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കൊട്ടാരക്കര താലൂക്കാശുപത്രി. ഡോക്ടര്‍മാരായ റീന, വിനു, സജീവ്, മനു, സുബി എന്നിവരാണ് നേതൃത്വം നല്‍കിയത്. പിത്താശയം നീക്കുന്നതുൾപ്പെടെ 60ലധികം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ഇവിടെ നടത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍ കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.