വെട്ടോലിക്കടവിൽ ശ്മശാനം നിർമിക്കുന്നതിനെതിരെ പ്രതിഷേധം

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വെട്ടോലിക്കടവിൽ ശാസ്താംകോട്ട തടാകത്തിന് സമീപം പൊതു ശ്മശാനം പണിയാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ കൈയിൽനിന്ന് വാങ്ങിയ വസ്തുവിലാണ് പഞ്ചായത്ത് പൊതുശ്മശാന നിർമാണം ആരംഭിക്കുന്നത്. നിലവിൽ ശാസ്താംകോട്ട തടാകതീരത്ത് യാതൊരുതരത്തിലുള്ള നിർമാണവും നടത്താൻ അനുമതി നൽകാത്ത പഞ്ചായത്ത് നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ജനവാസമേഖലയിൽ ശ്മശാനം കൊണ്ടുവരുന്നതിന് പിന്നിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വസ്തു വാങ്ങിയതിലും വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. നിലവിൽ ശ്മശാനം നിർമിക്കുന്ന ഭൂമിയിൽനിന്ന്​ സമീപത്തുള്ള വീടുകളിലേയ്ക്ക് 50 മീറ്റർപോലും ദൂരപരിധിയില്ല. പ്രദേശവാസികൾ ഒത്തുകൂടി ജനകീയ സമരസമിതി രൂപവത്​കരിച്ചു. എം.എൽ.എ, കലക്ടർ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചു. പഞ്ചായത്ത് നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ഉപരോധമുൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ചെയർമാൻ ടി. നിഷാദും കൺവീനർ കല്ലട സുരേഷും അറിയിച്ചു. ഫോട്ടോ: പടി. കല്ലടയിൽ പൊതുശ്മശാനം നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതി രൂപവത്​കരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.