അഞ്ചാലുംമൂട്: കണ്ടച്ചിറയിലെ തണ്ണീർത്തടം നികത്തലും കായല്‍ കൈയേറ്റവും സ്ഥിരീകരിച്ച സ്ഥലം കൈയേറ്റം നടത്തിയവര്‍ അനധികൃത നിർമാണം പൊളിച്ച് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. കായല്‍ കൈയേറ്റവും അനധികൃത നിർമാണവും സംബന്ധിച്ച് പനയം പഞ്ചായത്ത് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. കഴിഞ്ഞ 16ന് തഹസില്‍ദാര്‍, വില്ലേജ് ഒാഫിസര്‍, ജൂനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പനയം പഞ്ചായത്ത് അധികൃതരെയും കലക്‌ടറേറ്റില്‍ വിളിച്ചുവരുത്തി ഈ വിഷയത്തില്‍ വാദം കേട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടച്ചിറ ബ്ലോക്ക് 14 പാവൂര്‍ വയലിലെ റീസര്‍വേ 25/1ലെ 55.46 ആര്‍സിലെ നിലം കൈയേറി ചുറ്റുതില്‍ നിര്‍മിച്ചത് ഏഴ് ദിവസത്തിനുള്ളില്‍ പൊളിച്ച് നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടത്. നിർമാണം പൊളിച്ചുനീക്കിയില്ലെങ്കില്‍ കേരള നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണനിയമം സെക്ഷൻ 23 പ്രകാരം പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുവാനായി ഭൂരേഖാ തഹസിൽദാരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൈയേറ്റം നടത്തിയവര്‍ ഏഴുദിവസത്തിനകം നിർമാണങ്ങള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ സബ് കലക്ടര്‍ കൈയേറ്റങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുവാനും ഇതിനുള്ള തുക കേരള റവന്യൂ റിക്കവറി ആക്ട് 1968 പ്രകാരം കൈയേറ്റം നടത്തിയവരില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കണ്ടച്ചിറഭാഗത്ത് വ്യാപകമായ കായല്‍കൈയേറ്റവും തണ്ണീർത്തടം നികത്തലും നടന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പനയം പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.കെ. രാജശേഖരന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ അനധികൃതമായി നിർമാണം നടത്തിയ സ്ഥലത്ത് ധര്‍ണ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതനുസരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തിൽ റവന്യൂഅധികൃതര്‍ നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ച് കൈയേറ്റം സ്ഥിരീകരിച്ച് റിപ്പോർട്ട് പഞ്ചായത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് കൈയേറ്റങ്ങള്‍ പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടീസ് വകവക്കാതെ കൈയേറ്റം നടത്തിയവര്‍ കൈയേറിയ സ്ഥലത്ത് ഗേറ്റ് സ്ഥാപിക്കുകയും യേഥഷ്ടം നിർമാണപ്രവൃത്തികള്‍ നടത്തുകയും ചെയ്തു. ഇതിനെതുടര്‍ന്ന് സ്ഥലത്തെ പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധവുമായി കഴിഞ്ഞദിവസം രംഗത്തെത്തി. തുടര്‍ന്ന് കൈയേറിയ സ്ഥലം എ.ഡി.എം. സാജിതാബീവി സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് കണ്ടച്ചിറ കായലിലെ കെയേറ്റവും നിർമാണപ്രവൃത്തികളും ഏഴുദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.