കൊല്ലം: കൊട്ടാരക്കര എൻ.എസ്.എസ് കോളജ് ഓഡിറ്റോറിയത്തിൽ മലയാള ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷ വാരാചരണം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡന്‍റ് അടുതല ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, കോളജ് പ്രിൻസിപ്പൽ ഡോ. ഗോപിമോഹൻ, കർഷക മലയാളവേദി ജില്ല പ്രസിഡന്‍റ് മുട്ടറ ഉദയഭാനു. മണ്ഡലം സെക്രട്ടറി ടി.ജി. ചന്ദ്രകുമാരി, അധ്യാപകൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രജിസ്‌ട്രേഷന്‍ പുതുക്കാം കൊല്ലം: കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കാന്‍ കഴിയാത്തവര്‍ക്ക് (പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ പുതുക്കാം. www.eemployment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള റിന്യൂവല്‍-സ്‌പെഷല്‍ റിന്യൂവല്‍ ഓപ്ഷന്‍, വകുപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ പുതുക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫിസില്‍ നേരിട്ട് ഹാജരായും പുതുക്കാം. ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്ത് സീനിയോറിറ്റി നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോണ്‍: 0474 2457212.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.