'' കൊല്ലം: കേരളത്തില്‍ എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തിൽ കോവിഡിന് മുമ്പുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ സർവിസുകളും പുനരാരംഭിക്കണമെന്നും സ്പെഷല്‍ ട്രെയിനുകള്‍ റെഗുലറാക്കി സർവിസ് നടത്തണമെന്നും ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, റെയില്‍വേ ബോര്‍ഡ് മെംബര്‍ ഓപറേഷന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കോച്ചിങ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ഓപറേഷന്‍സ് മാനേജര്‍ എന്നിവര്‍ക്ക് ഇ-മെയില്‍ നിവേദനം നല്‍കി. സംസ്ഥാനം സാധാരണഗതിയിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തില്‍ റെയില്‍വേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'സൗരതേജസ്' സ്‌പോട്ട് രജിസ്‌ട്രേഷന്‍ 23 വരെ കൊല്ലം: അനെര്‍ട്ടിന്‍റെ 'സൗരതേജസ്' പുരപ്പുറ സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവത്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും 22 നും 23 നും കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍ നടക്കും. ഫോൺ: 0474-2797078, 9188119402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.