ലൈബ്രറി ഉദ്​ഘാടനം

(ചിത്രം) ചവറ: തെക്കുംഭാഗം വി. സാംബശിവൻ സ്മാരകത്തിൽ ഒ.എൻ.എസ്‌ ലൈബ്രറി, ഗായിക ഡോ. ദീപ്തി പ്രേം ഒ.എൻ.എസ് കവിത ആലപിച്ച്‌ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ വി.എം. രാജമോഹൻ അധ്യക്ഷത വഹിച്ചു. പി. സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, ചവറ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, പഞ്ചായത്തംഗം സീതാലക്ഷ്മി, ടി.എൻ നീലാംബരൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ആർ. സ​ന്തോഷ്‌, ഷാജി ശർമ, ജി. ഷൺമുഖൻ, സുരേഷ് ബാബു, അശോക് കുമാർ, എം.എസ്‌. പ്രശാന്തകുമാർ എന്നിവർ സംസാരിച്ചു. പ്രീപ്രൈമറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.പി.എസ്.ടി.എ ചവറ: പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനഘടകമായ പ്രീപ്രൈമറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) ചവറ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രൈമറി അധ്യാപകര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇടപ്പള്ളിക്കോട്ടയില്‍ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്. ജയ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്‍റ്​ പി. വത്സ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമതിയംഗം ബി. ജയചന്ദ്രന്‍പിള്ള, ജില്ല സെക്രട്ടറി വൈ. നാസറുദീന്‍, ബിനോയ് ആര്‍ കല്‍പകം, ബി. സേതുലക്ഷ്മി, കല്ലട ഗിരീഷ്, പ്രിന്‍സി റീന, ഷുക്കൂര്‍, ഹരികുമാര്‍, അന്‍വര്‍ ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. വത്സ (പ്രസിഡന്‍റ്​), എസ്. വരുണ്‍ലാല്‍ (സെക്രട്ടറി), ഇ. നാസിം (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.