കരുനാഗപ്പള്ളി: കവിയത്രി സീമാലക്ഷ്മിയുടെ 'നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ' പ്രഥമ കവിത സമാഹാരത്തിന്‍റെ പ്രകാശനം കരുനാഗപ്പള്ളി വൈ.എം.സി.എ ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി വി. വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് അഡ്വ. പി.ബി. ശിവൻ അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ചേർന്ന യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ദീപു പുസ്തകം പരിചയപ്പെടുത്തി. ആലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഷൈമ, നഗരസഭ കൗൺസിലർ പ്രസന്ന, ആലപ്പാട് പഞ്ചായത്തംഗം പി. ലിജു, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ. പ്രദീപ്, മനോജ് അഴീക്കൽ, അനൂപ് സഹദേവൻ, ജോൺ റിച്ചാർഡ്, സീമാലക്ഷ്മി എന്നിവർ സംസാരിച്ചു. ചിത്രം: സീമാലക്ഷ്മിയുടെ പുസ്തക പ്രകാശനം കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.