ശാസ്താംകോട്ട: എക്സൈസ് സംഘം ശൂരനാട് വടക്ക് ഇടപ്പനയം ഭാഗത്ത് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ച 10 ലിറ്റർ വ്യാജ വാറ്റ് ചാരായവും 70 ലിറ്റർ കോടയും കണ്ടെടുത്തു. ശൂരനാട് വടക്ക് ഇടപ്പനയം പോണാൽ പടിഞ്ഞാറ്റതിൽ സുമേഷിനെ (36) പ്രതിയാക്കി കേസെടുത്തു. വീടിന്‍റെ കോമ്പൗണ്ടിൽ നിന്നാണ് ചാരായവും കോടയും കണ്ടെടുത്തത്. ശൂരനാട് വടക്ക് ഇടപ്പനയം ഭാഗത്ത് നിരവധി അബ്കാരി കേസുകളിലെ പ്രതിയും ബന്ധുവുമായ ബിന്ദു ജനാർദനനുവേണ്ടിയാണ് സുമേഷ് ചാരായം വാറ്റുന്നതെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ എൻ.ജി. അജയകുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എം. അൻവർ, പ്രിവന്‍റിവ് ഓഫിസർ വിനയകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഷീബ, ആർ. ശ്രീമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.