ചവറ: ജില്ല ആർച്ചറി അസോസിയേഷനും മനയിൽ ഫുട്ബാൾ അസോസിയേഷനും ചേർന്ന് നടത്തി. ഫെബ്രുവരി 24, 25നും കോതമംഗലത്ത് എം.എ കോളജിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്. ജില്ല മത്സരങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. കേരള ആർച്ചറി അസോസിയേഷൻ സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു. കേരള പൊലീസ് അടൂർ കെ.എ.പി മൂന്ന് ബറ്റാലിയൻ എ.സി.പി എ.എസ്. സുമേഷ്, ഗ്രാമപഞ്ചായത്തംഗം അനീസ നിസാർ, ഡോ.എച്ച്. നജീബ്, ആർച്ചറി അസോസിയേഷൻ ഭാരവാഹികളായ ഡി. ഗീതാകൃഷ്ണൻ, ആർ.എസ്. രമ്യ, എസ്. കാർത്തിക്, ഡി. സുജിത്ത്, സൂരജ് പണിക്കർ, മനോജ്കുമാർ, എ. ആഷിം, സുധീഷ് മാങ്കീഴിൽ എന്നിവർ പങ്കെടുത്തു. മലയോര ഹൈവേയില്‍ ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക് കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ വളവുതിരിയുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്കേറ്റു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ജഗനാണ് (46) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി കുളത്തൂപ്പുഴ മൈലമൂട് മുസ്ലിം പള്ളിക്ക് സമീപമുള്ള വലിയ വളവിലാണ് അപകടം. കോന്നിയില്‍ മേശിരി പണി ചെയ്തിരുന്ന ജഗന്‍ പിതാവിന്‍റെ മരണം അറിഞ്ഞതിനെ തുടര്‍ന്ന് ബൈക്കില്‍ കുളത്തൂപ്പുഴ വഴി മാര്‍ത്താണ്ഡത്തേക്ക് പോകുന്നതിനിടെയാണ് അപകടം. സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് മൈലമൂടിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആംബുലന്‍സില്‍ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. മുഖത്തും തലക്കുമേറ്റ പരിക്കുകള്‍ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.