കൊല്ലം: നിർമാണം പുരോഗമിക്കുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ്ചെയ്തു. മരുത്തടി കന്നിമേൽച്ചേരി പുലിക്കൂട്ടിൽത്തറയിൽ പത്മകുമാർ (21), കടപ്പാക്കട എസ്.പി. ഹൗസിൽ അനന്തു (24) എന്നിവരാണ് ശക്തികുളങ്ങര പൊലീസ് പിടിയിലായത്. മീനത്ത്ചേരി കതിരൂർ കിഴക്കതിൽ ആന്‍റണിയുടെ ഉടമസ്ഥതയിലുള്ള നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ കഴിഞ്ഞ 18ന് രാത്രിയിലാണ് മോഷണം നടന്നത്. പതിനാറായിരംരൂപ വിലവരുന്ന കട്ടിങ് മെഷീനുകളും 7100 രൂപയും ആധാർകാർഡ്, എ.ടി.എം കാർഡ് എന്നിവയുമാണ് മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി. ഡിവിജയകുമാറിന്‍റെ നിർദേശാനുസരണം ശകതികുളങ്ങര പൊലീസ് ഇൻസ്പെക്ടർ യു.ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആശാ ബി. രേഖ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ്, എസ്.സി.പി.ഒ ശ്രീലാൽ, പൊലീസ് വളന്‍റിയർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ കൊട്ടിയം: യുവാവിനെ ആക്രമിച്ച കേസിൽ നാൽവർ സംഘത്തിലെ ഒരാളെ കൊട്ടിയം െപാലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് തേജസ് നഗർ 76 ഫാത്തിമ മൻസിലിൽ സെയ്ദ്അലി (24) ആണ് പിടിയിലായത്. തഴുത്തല ചേരിമുക്ക് വിളയിൽ വീട്ടിൽ നജി(42)മിനെയാണ് ആക്രമിച്ചത്. 17ന് രാത്രി എട്ടോടെ നജിമും കുടുംബവും താമസിക്കുന്ന തഴുത്തല പേരയം ചേരിയിൽ ചേരിമുക്കിലുള്ള വിളയിൽ വീട്ടിൽ കയറിയായിരുന്നു ആക്രമണം. ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റലിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത് ജി. നായർ, രമ്യ, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.