കെ.എസ്.ആർ.ടി.സി ബസിടിച്ച് തെറിച്ചുവീണ ബൈക്കിന് തീപിടിച്ചു

ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ബസിൽ തട്ടി തെറിച്ചുവീണ ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടി ബൈക്കിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ദേശീയപാതയിൽ ചാത്തന്നൂർ കാരംകോട്​ കാപെക്സ് ജങ്​ഷന് സമീപമായിരുന്നു അപകടം. ചാത്തന്നൂർ ഭാഗത്ത് നിന്ന്​ കല്ലുവാതുക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന്​ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. റോഡരികിലെ കുഴിയിൽ വീണ് പെട്രോൾ ടാങ്ക് പൊട്ടി ബൈക്കിന് തീപിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ഓടിമാറിയതുകൊണ്ട് അപകടം ഒഴിവായി. തുടർന്ന് നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ച്​ തീയണച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പരവൂരിൽ നിന്ന്​ ഫയർഫോഴ്സ് സംഘവും ചാത്തന്നൂരിൽ നിന്ന്​ പൊലീസും എത്തിയിരുന്നു. ചാത്തന്നൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.