കുണ്ടറ: കാഞ്ഞിരകോട് ഞായറാഴ്ച ആരംഭിക്കും. വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. ടോമി കമാൻസിന്‍റെ കാർമികത്വത്തിൽ കൊടിയേറ്റ്. 26ന് വൈകീട്ട് 6.30ന് തിരുനാൾ പ്രദക്ഷിണം. 27ന് രാവിലെ 10ന് കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്‍റണി മുല്ലശ്ശേരിയുടെ കാർമികത്വത്തിൽ തിരുനാൾ സമൂഹബലി. മുക്കട കുരിശ്ശടിയിൽ തിങ്കളാഴ്ച രാവിലെ 11ന് തിരുനാൾ കൊടിയേറ്റ് നടക്കും. കുണ്ടറ: കിഴക്കേ കല്ലട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും വചന പ്രഘോഷണവും പാരിഷ്ഹാൾ കൂദാശയും ഞായറാഴ്ച ആരംഭിക്കും. രാവിലെ എട്ടിന് മാവേലിക്കര ഭദ്രാസനം മെത്രാപ്പോലീത്ത അലക്സാണ്ടർ മാർ യൗസേബിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.