ടി.കെ.എം കോളജ് വിദ്യാർഥികൾ കൂട് മത്സ്യകൃഷി തുടങ്ങി

(ചിത്രം)....must.... കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്​സ് ആന്‍ഡ്​ സയൻസും സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രവും ചേർന്ന് പട്ടികജാതി വികസന പദ്ധതിയുടെ ഭാഗമായി അഷ്ടമുടിക്കായലിൽ കൂട് മത്സ്യകൃഷി തുടങ്ങി. ആദ്യ കൂട് വെള്ളിമൺ ഭാഗത്ത് പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ്, സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രം മേധാവി ഡോ.എം.കെ. അനിൽ, ശാസ്ത്രജ്ഞരായ ഡോ.ബി. സന്തോഷ്, ഡോ. സ്വാതിലക്ഷ്മി, ടി.കെ.എം സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, സൂ അക്വാ കോ ഓർഡിനേറ്റർ രോഹിണി കൃഷ്ണ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിൽകുമാർ, പഞ്ചായത്ത്​ അംഗം സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.