പാലം നിർമാണം; യോഗം നടത്തി

കരുനാഗപ്പള്ളി: ടി.എസ് കനാലിന് കുറുകെ പത്മനാഭൻ ജെട്ടി-വെള്ളനാതുരുന്ന് പാലം നിർമാണം വേഗത്തിലാക്കാൻ യോഗം ചേർന്നു. ഭരണാനുമതി വേഗത്തിൽ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകാമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ്, പൊതുമരാമത്ത്​ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ദീപ ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.