സി.എസ്​. സുബ്രഹ്​മണ്യൻ പോറ്റി മെറിറ്റ് അവാർഡ് വിതരണം

കരുനാഗപ്പള്ളി: സാമൂഹിക പരിഷ്കർത്താവായ സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണക്കായി നഗരസഭ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികൾക്കും മികച്ച വിജയം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വിദ്യാഭ്യാസ സമിതി അധ്യക്ഷ എൽ. ശ്രീലത, വൈസ് ചെയർപേഴ്സൺ സുനിമോൾ, നഗരസഭാ സെക്രട്ടറി എ. ഫൈസൽ, ഹെഡ്മിസ്ട്രസ് ജെ. ക്ലാരറ്റ്, പ്രിൻസിപ്പൽമാരായ സി.എസ്. ശോഭ, ബിജി പയസ്, പി.ടി.എ പ്രസിഡന്‍റ് രഞ്ജിത്ത്, നഗരസഭാ സൂപ്രണ്ട് സി. മനോജ്കുമാർ എന്നിവർ പങ്കെടുത്തു. ചിത്രം.. കരുനാഗപ്പള്ളിയിലെ പൗരപ്രമുഖനും എഴുത്തുകാരനുമായ സി.എസ്. സുബ്രഹ്​മണ്യൻ പോറ്റിയുടെ പേരിലുള്ള മെറിറ്റ് അവാർഡ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.