കോലിഞ്ചിമല പാറഖനനം: ബി. ഷാജഹാന്‍ ക്ഷീരവികസന ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി ​െവച്ചു

കുന്നിക്കോട്: കോലിഞ്ചിമല പാറഖനന വിവാദത്തെ തുടർന്ന്​ സി.പി.ഐയുടെ ബി. ഷാജഹാന്‍ ക്ഷീര വികസന ബോർഡ് ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു. പാർട്ടി നിർദേശത്തെ തുടർന്നാണ് രാജി. യൂനിയൻ നേതാക്കളും ക്വാറി ഉടമയുമായി തയാറാക്കിയ കരാറിൽ യൂനിയൻ പ്രതിനിധിയായി പങ്കെടുത്തത് ബി. ഷാജഹാനാണ്. കരാർ നിയമവിരുദ്ധമായി തയാറാക്കിയതാണെന്നും പാര്‍ട്ടി അറിയാതെയാണ് ഉടമകളുമായി ചര്‍ച്ച നടത്തിയതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥാനം രാജി വെക്കാൻ സി.പി.ഐ നിർദേശിച്ചതെന്നാണ്​ വിവരം. എ.ഐ.ടി.യു.സിയുടെ പ്രതിനിധിയായി ഷാജഹാന്‍ പങ്കെടുത്തതായും തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്‍കി പിരിച്ചുവിടാനുള്ള തീരുമാനത്തെ അനുകൂലിച്ചതായുമാണ് പാര്‍ട്ടി കണ്ടെത്തല്‍. നിലവില്‍ യൂനിയനുകളുമായുള്ള കരാര്‍ റദ്ദാക്കാനും തുടര്‍അന്വേഷണം നടത്താനും കഴിഞ്ഞ ദിവസം കൂടിയ ഇടതുമുന്നണിയുടെ ജില്ല ഏരിയ ഏകോപനസമിതി തീരുമാനിച്ചിരുന്നു. കാലാവധി തീരുന്ന സാഹചര്യത്തിൽ ക്ഷീര വികസന ബോർഡിന്‍റെ പുതിയ ഡയറക്ടർ ബോർഡിലേക്ക് ഷാജഹാനെ പാർട്ടി പരിഗണിച്ചിരുന്നെങ്കിലും തൽക്കാലം നൽകേണ്ടതില്ല എന്നാണ് തീരുമാനം. പാറഖനനവിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ സി.പി.ഐയുടെ മണ്ഡലം സെക്ര​േട്ടറിയറ്റ് യോഗവും യൂനിയൻ നേതൃയോഗവും വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്നു. കഴിഞ്ഞദിവസം ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനങ്ങളും കരാർ സംബന്ധിച്ച വിഷയങ്ങളും കമ്മിറ്റിയിൽ ചർച്ച ആയതായാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തുടരാനുള്ള കാലാവധി കഴിഞ്ഞതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നാണ്​ സി.പി.ഐ നേതൃത്വത്തിന്‍റെ ഔദ്യോഗിക വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.